11:29am 21 September 2026
NEWS
നസീം ഹെൽത്ത്‌ കെയർ പ്രസന്റ്സ് ചാലിയാർ സ്പോർട്സ് ഫെസ്റ്റ് -പ്രൗഡോജ്ജല സമാപനം -ഊർങ്ങാട്ടിരി പഞ്ചായത്ത് ഓവറോൾ ചാമ്പ്യന്മാർ
15/02/2025  11:45 PM IST
നസീം ഹെൽത്ത്‌ കെയർ പ്രസന്റ്സ് ചാലിയാർ സ്പോർട്സ് ഫെസ്റ്റ് -പ്രൗഡോജ്ജല സമാപനം -ഊർങ്ങാട്ടിരി പഞ്ചായത്ത് ഓവറോൾ ചാമ്പ്യന്മാർ

ദോഹ: ചാലിയാർ ദോഹ സംഘടിപ്പിച്ച പതിനൊന്നാമത് ചാലിയാർ സ്പോർട്സ് ഫെസ്റ്റിൽ ഖത്തർ ഊർങ്ങാട്ടിരി പ്രവാസി അസോസിയഷൻ ഓവറോൾ ചാമ്പ്യൻമാരായി. കൊടിയത്തൂർ പഞ്ചായത്ത് രണ്ടാം സ്ഥാനവും ചീക്കോട് പഞ്ചായത്ത് മൂന്നാം സ്ഥാനവും കരസ്ഥമാക്കി ഖത്തർ ദേശീയ കായികദിനത്തിന്റെ ഭാഗമായി നസീം ഹെൽത്ത്‌ കെയർ ടൈറ്റിൽ സ്പോൺസ റായും മറൈൻ എയർകണ്ടിഷനിംഗ് & റഫ്രീജറേഷൻ കമ്പനി മെയിൻ സ്പോൺസറായും ഐഡിയൽ സ്കൂൾ ഗ്രൗണ്ടിൽ ചാലിയാർ ദോഹ സംഘടിപ്പിച്ച സ്‌പോർട്സ് ഫെസ്റ്റിലെ മാർച്ച്‌ പാസ്റ്റിൽ കൊടിയത്തൂർ പഞ്ചായത്ത് ഒന്നാം സ്ഥാനവും, ഊർങ്ങാട്ടിരി പഞ്ചായത്ത് രണ്ടാം സ്ഥാനവും എടവണ്ണ പഞ്ചായത്ത് മൂന്നാം സ്ഥാനവും നേടി. വടംവലി മത്സരത്തിൽ ഊർങ്ങാട്ടിരി പഞ്ചായത്ത് ജേതാക്കളായപ്പോൾ കൊടിയത്തുർ റണ്ണേഴ്സ് അപ്പും എടവണ്ണ പഞ്ചായത്ത് മൂന്നാം സ്ഥാനക്കാരുമായി. ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റ് ചീക്കോട് പഞ്ചായത്ത് ചാമ്പ്യൻമാരായപ്പോൾ ഊർങ്ങാട്ടിരി പഞ്ചായത്ത് രണ്ടാംസ്ഥാനവും എടവണ്ണ മൂന്നാം സ്ഥാനവും നേടി. 4x100 മീറ്റർ റിലേ മത്സരത്തിൽ ചീക്കോട് പഞ്ചായത്ത് ഒന്നാം സ്ഥാനവും വാഴക്കാട് പഞ്ചായത്ത് രണ്ടാം സ്ഥാനവും, എടവണ്ണ പഞ്ചായത്ത് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 1500 മീറ്റർ റണ്ണിംഗ് റേസിൽ ഫയാസ് (വാഴക്കാട്) ഒന്നാം സ്ഥാനവും, മുഹമ്മദ്‌ നിസാം (കൊടിയത്തൂർ) രണ്ടാം സ്ഥാനവും, മുഹമ്മദ്‌ ശാസിൻ (ഊർങ്ങാട്ടിരി) മൂന്നാം സ്ഥാനവും കരസ്തമാക്കി. പുരുഷന്മാരുടെ പഞ്ചഗുസ്തി 80 കിലോക്ക് മുകളിലുള്ളവരുടെ മത്സരത്തിൽ ഷമീർ (ചീക്കോട്) ഒന്നാം സ്ഥാനവും, മുഹമ്മദ്‌ ഷഫീഖ് (കടലുണ്ടി) രണ്ടാം സ്ഥാനവും, അഫ്സൽ (എടവണ്ണ) മൂന്നാം സ്ഥാനവും നേടി. 80 കിലോക്ക് താഴെയുള്ളവരുടെ മത്സരത്തിൽ ഫൈറോസ് (കടലുണ്ടി) ഒന്നാം സ്ഥാനവും, മുഹമ്മദ്‌ കുട്ടൻ (കീഴുപറമ്പ്) രണ്ടാം സ്ഥാനവും, അബ്ദു റഹീം (കീഴുപറമ്പ്) മൂന്നാം സ്ഥാനവും നേടി. 100 മീറ്റർ റണ്ണിംഗ് റേസിൽ സുഹൈൽ (ചീക്കോട്) ഒന്നാം സ്ഥാനം നേടി ചാലിയാർ ദോഹയുടെ വേഗക്കാരനായി. നഫാഹ് (വാഴക്കാട്) രണ്ടാം സ്ഥാനവും, ഫഹീം (മമ്പാട്) മൂന്നാം സ്ഥാനക്കാരനുമായാണ് ഫിനിഷ് ചെയ്തത്. ജൂനിയർ ആൺകുട്ടികളുടെ 100 മീറ്റർ റണ്ണിംഗ് റേസിൽ റെസിൻ മുഹമ്മദ്‌ (കീഴുപറമ്പ്), ബിലാൽ (കൊടിയത്തൂർ), ലുക്മാൻ (കടലുണ്ടി) എന്നിവർ ആദ്യ മൂന്ന് സ്ഥാനക്കാരായി ഫിനിഷ് ചെയ്തു. വനിതകളുടെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ അരീക്കോട് പഞ്ചായത്ത് വിജയികളായപ്പോൾ ഊർങ്ങാട്ടിരി രണ്ടാം സ്ഥാനവും എടവണ്ണ മൂന്നാംസ്ഥാനവും നേടി വനിതകളുടെ ബാസ്കറ്റ് ബോൾ ത്രോയിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ ഊർങ്ങാട്ടിരി പഞ്ചായത്തിലെ ഫൗസിയ, സുമയ്യ നേടിയപ്പോൾ മൂന്നാം സ്ഥാനം നഫ്‌ല കൊടിയത്തൂർ കരസ്ഥമാക്കി, ജൂനിയർ പെൺകുട്ടികളുടെ ബാസ്കറ്റ് ബോൾ ത്രോയിൽ ഒന്നാം സ്ഥാനം നൂഹ വാഴക്കാടിനും രണ്ടാം സ്ഥാനം ആയിഷ കീഴുപറമ്പിനും മൂന്നാം സ്ഥാനം സഹവാ ചെറുവണ്ണൂരിനും ലഭിച്ചു. വനിതകളുടെ ബോൾ ഓൺ സ്റ്റമ്പിൽ ഒന്നാം സ്ഥാനം ഷാന ദിൽഷാദ് വാഴക്കാട് നേടിയപ്പോൾ രണ്ടും മൂന്നും സ്ഥാനങ്ങൾ റയിശാ, സഹ്‌ല ഊർങ്ങാട്ടിരി കരസ്ഥമാക്കി. ആൺകുട്ടികളുടെ (9-12 വയസ്സ്) 50 മീറ്റർ റണ്ണിംഗ് റേസിൽ അബാൻ വാഴക്കാട് ഒന്നാം സ്ഥാനവും, ഷാസാൻ ഊർങ്ങാട്ടിരി രണ്ടാം സ്ഥാനവും, അഹ്മെദ്‌ സായിദ് കൊടിയത്തൂർ മൂന്നാം സ്ഥാനവും നേടി. പെൺകുട്ടികളുടെ (9-12 വയസ്സ്) 50 മീറ്റർ റണ്ണിംഗ് റേസിൽ ദുആ ഇലിയാസ് കൊടിയത്തൂർ ഒന്നാം സ്ഥാനവും, ഇൽഫ ഫാത്തിമ കടലുണ്ടി രണ്ടാം സ്ഥാനവും, ഇവാ മെഹെഷ്‌ ഊർങ്ങാട്ടിരി മൂന്നാം സ്ഥാനവും നേടി. ആൺകുട്ടികളുടെ (6-9 വയസ്സ്) 50 മീറ്റർ റണ്ണിംഗ് റേസിൽ ആൽമീർ ഇർഷാദ് കൊടിയത്തൂർ ഒന്നാം സ്ഥാനവും, നഹാം വാഴക്കാട് രണ്ടാം സ്ഥാനവും, അബാൻ കീഴുപറമ്പ് മൂന്നാം സ്ഥാനവും നേടി. പെൺകുട്ടികളുടെ (6-9 വയസ്സ്) 50 മീറ്റർ റണ്ണിംഗ് റേസിൽ അനാം ശാക്കിർ കൊടിയത്തൂർ ഒന്നാം സ്ഥാനവും, നഷാ ഹിശാം ഊർങ്ങാട്ടിരി രണ്ടാം സ്ഥാനവും മലിഖ ഫാത്തിമ ഊർങ്ങാട്ടിരി മൂന്നാം സ്ഥാനവും കരസ്തമാക്കി. സ്പോർട്സ് ഫെസ്റ്റിന് മുന്നോടിയായി നടന്ന ഓപ്പണിങ് സെറിമണിയിൽ ചാലിയാർ ദോഹ ജനറൽ സെക്രട്ടറി സാബിഖുസ്സലാം എടവണ്ണ സ്വാഗതം പറഞ്ഞു. പ്രസിഡന്റ്‌ സി ടി സിദ്ദീഖ് ചെറുവാടി അധ്യക്ഷനായി. ഖത്തർ എനർജി പ്രതിനിധി ഖാലിദ് അഹ്‌മദ്‌ ഫക്രു സ്പോർട്സ് ഫെസ്റ്റ് ഉത്ഘാടനം ചെയ്തു. ചാലിയാർ ദോഹ ചീഫ് അഡ്വൈസർ സമീൽ അബ്ദുൽ വാഹിദ്, ചാലിയാർ ദോഹ മുഖ്യ രക്ഷാധികാരി ഷൗക്കത്തലി ടി എ ജെ , പ്രോഗ്രാം അംബാസിഡർ വി. സി മഷ്ഹൂദ്, വനിതാ വിങ്ങ് പ്രസിഡന്റ് മുഹ്സിന സമീൽ, നസീം ഹെൽത്ത് കയർ ഓപ്പറേഷൻ മാനേജർ റിയാസ്, നെല്ലറ ഗ്രൂപ്പ് കണ്ട്രി മാനേജറർ അഫ്സൽ യൂസഫ് എന്നിവർ സംസാരിച്ചു. റേഡിയോ പാർട്നർ റേഡിയോ സുനോ & ഒലിവ് എഫ് എം പ്രോഗ്രാം ഹെഡ് നിബുവർഗ്ഗീസ് (അപ്പുണ്ണി) , ആർ ജെ അഷ്ടമി , ഐസിസി പ്രസിഡണ്ട് എ പി മണികണ്ഠൻ , ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐബിപിസി പ്രസിഡന്റ് താഹ മുഹമ്മദ് അബ്ദുൽ കരീം, ഐ.എസ്. സി എം സി മെമ്പർ ബഷീർ തുവ്വാരിക്കൽ , ഐ സി സി എം സി മെമ്പർ എബ്രഹാം കെ ജോസഫ് ,ഐ സി സി എം സി മെമ്പർ പ്രദീപ് ,ഇൻകാസ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഹൈദർ ചുങ്കത്തറ , വനിതാ വിംഗ് ജനറൽ സെക്രട്ടറി ഷാന നസ്രിൻ, മുനീറ ബഷീർ, ചാലിയാർ ദോഹ മെഡിക്കൽ‌ വിംഗ് ചെയർമാൻ ഡോക്ടർ ഷഫീഖ് താപ്പി തുടങ്ങി ഖത്തറിലെ സാമൂഹ്യസാംസ്കാരിക മേഖലയിലെ നിരവധി പ്രമുഖരും ചടങ്ങിൽ മുഖ്യാഥിതികളായി പങ്കെടുത്തു. ജൈസൽ വാഴക്കാട്, ബുജൈർ മൂർക്കനാട്, അബ്ദു റഹ്മാൻ മമ്പാട്, ഷാജി പി സി, മുജീബ് ചീക്കോട്, റഷീദലി പോതുകല്ല്, ശരത് വാഴയൂർ, രജീഷ് പോതുകല്ല്, അഹ്‌മദ്‌ നിയാസ് മൂർക്കനാട്, ഇല്യാസ് ചെറുവണ്ണൂർ, സാദിഖ് കൊന്നാലത്, സലീം റോസ് എടവണ്ണ, റാഷിൽ വാഴക്കാട്, റസാഖ് രാമനാട്ടുകര, നസ്രു ചീക്കോട്, ഹനീഫ കടലുണ്ടി, സജാസ് ചാലിയം, അഷറഫ് മമ്പാട്, ആസിഫ് കക്കോവ്, ഉണ്ണിമോയിൻ കുനിയിൽ, ഷംസു മമ്പാട് , ഷംവിൽ വാഴക്കാട് എന്നിവർ നേതൃത്വം നൽകി. ട്രഷറർ അബ്ദുൽ അസീസ് ചെറുവണ്ണൂർ നന്ദി പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img